ജക്കാർത: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെയും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്കിയെയും ക്ഷണിച്ച് ആതിഥേയ രാഷ്ട്രമായ ഇന്തോനേഷ്യ. ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോകോ വിഡോഡോ ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന നവംബറിലാണ് ജി20 ഉച്ചകോടി നടക്കുക.
ബാലി ദ്വീപുകളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പുടിൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, സെലൻസ്കി ഇതുവരെ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. ജി20 അംഗരാജ്യമാണ് റഷ്യ. എന്നാൽ, യുക്രൈൻ ജി20 രാജ്യങ്ങളിൽ ഉൾപ്പെടില്ല.
Most Read: ജിഗ്നേഷ് മേവാനിക്ക് വീണ്ടും ജാമ്യം അനുവദിച്ച് അസം കോടതി