താമരശ്ശേരി: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 97 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. ചുടലമുക്ക് കടത്തിങ്ങൽ സ്വദേശി മുസ്‌തഫയുടെ വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടറുകൾ പിടികൂടിയത്. ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറുകളാണിവ. ഇതിൽ 66 എണ്ണം റീഫിൽ ചെയ്‌തതാണ്.
താമരശ്ശേരി എസ്‌ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലാണ് സിലിണ്ടറുകൾ പിടികൂടിയത്. സിലിണ്ടർ എത്തിച്ചു കൊടുക്കുന്നതിന് ഉപയോഗിച്ച പിക്കപ് വാൻ, ഗ്യാസ് റീഫില്ലിങ് മെഷീൻ എന്നിവയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read Also: ദേശീയ പാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി