ഭോപ്പാൽ: മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻകർ മുമ്പാകെയാണ് ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തത്.
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ, ബിജെപി കേരളാ അധ്യക്ഷൻ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ സി കൃഷ്‌ണ കുമാർ, അഡ്വ. സുധീർ, കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ, ജോർജ് കുര്യന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്‌ഥാന ബിജെപിയുടെ മുതിർന്ന ന്യൂനപക്ഷ മുഖമാണ് ജോർജ് കുര്യൻ. മോദി മന്ത്രിസഭയിലെ ഏക ക്രിസ്‌ത്യൻ മന്ത്രി കൂടിയാണ് അദ്ദേഹം.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ