മുന്തിരി കഴിക്കുന്നത് ശീലമാക്കാം; ഗുണങ്ങൾ ഏറെ

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മുന്തിരി. ചർമ സൗന്ദര്യത്തിനും, മുടി കൊഴിച്ചിലിനും, മറ്റു ആരോഗ്യപ്രശ്‌നങ്ങൾക്കും മുന്തിരി ഉത്തമ പ്രതിവിധിയാണ്.

By Trainee Reporter, Malabar News
fashion and lifestyle
Rep. Image
Ajwa Travels

മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മുന്തിരി. ചർമ സൗന്ദര്യത്തിനും, മുടി കൊഴിച്ചിലിനും, മറ്റു ആരോഗ്യപ്രശ്‌നങ്ങൾക്കും മുന്തിരി ഉത്തമ പ്രതിവിധിയാണ്. പൊട്ടാസ്യം, സോഡിയം, സിങ്ക്, കാൽസ്യം, ഇരുമ്പ്, ഫോസ്‌ഫറസ്‌ തുടങ്ങി ധാരാളം പോഷകങ്ങളാണ് മുന്തിരിയിൽ അടങ്ങിയിരിക്കുന്നത്. ഇവക്ക് പുറമെ വിറ്റാമിൻ കെ, സി, ബി9 തുടങ്ങിയവയാലും മുന്തിരി സമ്പുഷ്‌ടമാണ്. ഇത്രയധികം പോഷക ഗുണങ്ങൾ അടങ്ങിയ പഴം വിരളമാണെന്നു തന്നെ പറയാം.

ചർമ സൗന്ദര്യത്തിന്

മുന്തിരി കഴിക്കുന്നതിലൂടെ ചർമത്തിന് കൂടുതൽ തിളക്കം ലഭിക്കുകയും, അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമത്തെ മൃദുലമാക്കുകയും നിറം നൽകുകയും ചെയ്യും.

മുഖത്തെ പാടുകൾ കുറക്കാനും മുന്തിരി ഏറെ ഉപകാരപ്രദമാണ്. ദൈനംദിന ഭക്ഷണത്തിനൊപ്പം മുന്തിരി ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു ഗ്ളാസ് മുന്തിരി ജ്യൂസ് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

മുടി കൊഴിച്ചിലിന്

1. മുടി കൊഴിച്ചിൽ തടയാനും, മുടിക്ക് സ്വാഭാവിക തിളക്കം നൽകാനും മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും

2. മുടിയുടെ ഉള്ള് കൂടാനും മുന്തിരി നല്ലതാണ്

3. മുടിയിലെ താരൻ കുറക്കാനും മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും

4. മുടി മൃദുവായും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കും.

Health-Benefits-Of-grapes
Rep. Image

മുന്തിരിയുടെ മറ്റ് ഗുണങ്ങൾ

1. മുന്തിരിയിൽ വിറ്റാമിൻ ബി, സിങ്ക്, അയൺ, കോപ്പർ എന്നിവയുടെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

2. വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറക്കാനും മുന്തിരി ദിനംപ്രതി കഴിക്കുന്നതിലൂടെ സാധിക്കും. വൃക്കകളിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് വഴിയാണ് കല്ലുകൾ ഉണ്ടാകുന്നത്.

3. മുന്തിരിയിൽ ഉയർന്ന അളവിൽ പോഷകങ്ങളും, കുറഞ്ഞ അളവിൽ കലോറിയും അടങ്ങിയിട്ടുള്ളതിനാൽ സമീകൃതാഹാരത്തിൽ മുന്തിരി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

4. മുന്തിരിയിൽ വളരെയധികം ജലാംശം അടങ്ങിയിട്ടുണ്ട്. വെള്ളം കൂടുതലുള്ള ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മോളിക്യുലർ ന്യൂട്രീഷൻ ആൻഡ് ഫുഡ് റിസേർച്ച് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, ചുവന്ന മുന്തിരി കഴിക്കുന്നവരിൽ അസിഡിറ്റി കുറവാണെന്നാണ്. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും മുന്തിരി ജ്യൂസ് സഹായിക്കും.

5. മുന്തിരിയിൽ അടങ്ങിയിട്ടുള്ള ഫൈബർ നിങ്ങൾക്ക് ദീർഘനേരത്തേക്ക് വിശപ്പ് ഇല്ലാതിരിക്കാൻ സഹായിക്കുന്നു. ഇതിലൂടെ അമിതവണ്ണം കുറക്കാനും സഹായിക്കുന്നു.

6. മുന്തിരി സത്തിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡുകളും ആന്റി ഓക്‌സിഡന്റുകളും ഹൃദയപേശികളെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു. രക്‌തയോട്ടം മെച്ചപ്പെടുത്താനും അതുവഴി രക്‌തസമ്മർദ്ദം നിയന്ത്രിക്കാനും മുന്തിരി സഹായിക്കുന്നു.

7. മുന്തിരിയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് വളരെ ഫലപ്രദമാണ്. നേതൃസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ദിനംപ്രതി മുന്തിരി കഴിക്കുന്നത് ശീലമാക്കാം.

8. മുന്തിരി ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കും. അതുകൊണ്ടുതന്നെ പ്രമേഹം ഉള്ളവർ ഇത് കഴിക്കുന്നതാണ് നല്ലത്. കൂടാതെ, ഇരുമ്പിന്റെ മികച്ച ഉറവിടം കൂടിയാണ് മുന്തിരി.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: പ്രായത്തെ വെല്ലുവിളിച്ച് ‘ഇലീൻ’; 60ആം വയസിൽ ബോഡി ബിൽഡർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE