തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദ്ദനം

By News Bureau, Malabar News
panamaram girl missing case
Rep. Image
Ajwa Travels

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദ്ദനം. രണ്ടാനച്ഛനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്.

കുട്ടിയുടെ ശരീരത്തിലെ പരിക്കിന്റെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ പോലീസിന് അയച്ചു നല്‍കുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന വിവരം ലഭിക്കുന്നത്.

അതേസമയം കുട്ടിയെ മര്‍ദ്ദിച്ചതല്ലെന്നും തനിയെ അപകടം പറ്റിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ഫോണിലൂടെ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവരോടൊപ്പം താമസിക്കുന്ന കുട്ടിയുടെ ബന്ധുകൂടിയായ ആളാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Most Read: സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ അഭിഭാഷകന് ക്രൈം ബ്രാഞ്ച് നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE