സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടേയും സരിതിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

By Staff Reporter, Malabar News
sapna sarit_malabar news
സരിത്, സ്വപ്‌ന സുരേഷ്
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിതിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടു ദിവസമായി കസ്‌റ്റംസിന്റെ കസ്‌റ്റഡിയിലായിരുന്നു ഇരുവരും.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കും. മൂന്നു പ്രതികളെയും നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിലൂടെയും രാവിലെ 11 മണിയോടെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും.

ഇതിനിടെ വിദേശത്തേക്കുള്ള ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌നയും സരിതും മാപ്പ് സാക്ഷികളായി. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ വമ്പന്‍മാരെ കുറിച്ച് പ്രതികള്‍ അന്വേഷണ സംഘത്തിന് സൂചന നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

Read Also: വെര്‍ച്വല്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020 പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE