സൈക്കിളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; 16.5 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

By Team Member, Malabar News
karipur gold smuggling
Representational image
Ajwa Travels

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടിയത്. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വർണ്ണമാണ് ദുബായിൽ നിന്നും ഗോ എയർ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും കസ്‌റ്റംസ്‌ അധികൃതർ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സ്വർണ്ണം കടത്തിയ കാസർഗോഡ് സ്വദേശിയായ ടിഎം നൗസാദിനെ അറസ്‌റ്റ് ചെയ്‌തു.

കുട്ടികളുടെ സൈക്കിളിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണർമാരായ ഇ വികാസ്, മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ പിസി ചാക്കോ, എസ് നന്ദകുമാർ, ഇൻസ്‌പെക്‌ടർമാരായ ദിലീപ് കൗശൽ, മനോജ് യാദവ്, ജോയ് സെബാസ്‌റ്റ്യൻ, കെ ഹബീബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read also : കോവാക്‌സിൻ രണ്ടാം ഡോസ്; കാസർഗോഡ് ജില്ലയിൽ നാളെ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE