കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് മുന്നണി പോരാളികൾക്കുള്ള കോവാക്സിൻ രണ്ടാം ഡോസ് വിതരണം മാർച്ച് 15 മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എവി രാംദാസ് അറിയിച്ചു. മാർച്ച് 28 വരെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായി വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വച്ച് രണ്ടാം ഡോസ് നൽകും.
ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ജനറൽ ആശുപത്രി കാസർകോട്, താലൂക്ക് ആശുപത്രി ബേഡഡുക്ക, സാമൂഹികാരോഗ്യ കേന്ദ്രം ബദിയടുക്ക, കുമ്പള, കുടുംബാരോഗ്യ കേന്ദ്രം ചിറ്റാരിക്കൽ, ഉദുമ എന്നീ ഏഴ് വാക്സിനേഷൻ കേന്ദ്രങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 12ന് ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ച മുന്നണി പോരാളികൾ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി മാർച്ച് 15ന് ഈ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
Read also: ന്യുമോണിയ; സ്ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയിൽ