മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 35.32 ലക്ഷം രൂപയുടെ 723 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ 1.30ന് ദുബായിൽ നിന്ന് ഗോഫാസ്‌റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കോഴിക്കോട് മുടവന്തേരി സ്വദേശി പിപി സൽമാനിൽ നിന്നാണ് 723 ഗ്രാം സ്വർണം പിടികൂടിയത്. ഇയാളെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു. പേസ്‌റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കസ്‌റ്റംസ് അസി.കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ വിപി ബേബി, ജ്യോതി ലക്ഷ്‌മി, ഇൻസ്‌പെക്‌ടർമാരായ കെവി രാജു, രാംലാൽ, ദീപക്, സൂരജ് ഗുപ്‌ത, സന്ദീപ് കുമാർ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
Most Read: ഇ-ബുൾ ജെറ്റ് കേസ്; വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ അഴിച്ചുമാറ്റാൻ ഉത്തരവ്