പ്രഥമ പരിഗണന നൽകേണ്ടത് അക്രമങ്ങൾ അവസാനിപ്പിക്കാൻ; മമതയോട് ഗവർണർ

By Desk Reporter, Malabar News
The Chief Minister will now be the Chancellor of the of , not the Governor
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ മൂന്നാം തവണയും അവസരം ലഭിച്ച മുഖ്യമന്ത്രി മമതാ ബാനർജിക്ക്, സത്യവാചകം ചൊല്ലിക്കൊടുത്തതിന് പിന്നാലെ ‘മൂർച്ചയേറിയ സന്ദേശ’വുമായി ഗവർണർ ജഗദീപ് ധൻഖർ. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്‌ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് മമതക്ക് ഗവർണർ നൽകിയ ആദ്യ സന്ദേശം.

“വോട്ടെടുപ്പിന് ശേഷമുള്ള വിവേകശൂന്യവും ഭയാനകവുമായ അക്രമങ്ങൾ അവസാനിപ്പിക്കുക എന്നതിനാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്. നിയമവാഴ്‌ച പുനഃസ്‌ഥാപിക്കാൻ മുഖ്യമന്ത്രി അടിയന്തര അടിസ്‌ഥാനത്തിൽ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. മുഖ്യമന്ത്രി, എന്റെ അനുജത്തി, അവസരത്തിനനുസരിച്ച് ഉയരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പക്ഷപാത താൽപ്പര്യങ്ങൾ വെടിയണം. ഒരു പുതിയ ഭരണ സംസ്‌കാരം കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്,”- ഗവർണർ പറഞ്ഞു.

മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ 12 പേർ മരിച്ചതായാണ് റിപ്പോർട്. സംഭവത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്‌പരം പഴിചാരുകയാണ്. അക്രമങ്ങളുടെ പശ്‌ചാത്തലത്തിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്.

ഗവർണറുടെ പ്രസ്‌താവനക്ക് തൊട്ടുമുൻപ് മമതാ ബാനർജി പറഞ്ഞത്, തന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് എന്നായിരുന്നു. ഇതിനായി ഉന്നത ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും മമത പറഞ്ഞിരുന്നു.

അതിനു ശേഷം താൻ ശ്രദ്ധ കൊടുക്കുന്നത് സംസ്‌ഥാനത്തെ ക്രമസമാധാനം നിലനിർത്തുന്നതിനാവും എന്നും മമത പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ബിജെപി സംസ്‌ഥാനത്ത് അക്രമവും വർഗീയ സംഘർഷവും അഴിച്ചു വിടുകയാണെന്നും അവർ ആരോപിച്ചിരുന്നു.

Also Read:  ഇന്ദിരാ സാഹ്‌നി കേസ് പുനഃപരിശോധിക്കില്ല; സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE