ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; 11 പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

By Desk Reporter, Malabar News
The CBI has arrested 11 people in West Bengal
Ajwa Travels

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്‌ചിമ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ സിബിഐ ഇടപെടൽ. ഈസ്‌റ്റ് മെദിനിപൂരിൽ നിന്ന് 11 പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു.

കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് അക്രമ പരമ്പരകള്‍ അരങ്ങേറിയത്. സംഘർഷത്തിനിടെ ഉണ്ടായ കൊലപാതകം, ബലാൽസംഗം എന്നീ കുറ്റകൃത്യങ്ങളിലാണ് കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടക്കുന്നത്.

4 അംഗങ്ങൾ വീതമുള്ള സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. അകെ 25 ഉദ്യോഗസ്‌ഥരാണ് പ്രത്യേക സംഘത്തിലുള്ളത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. നാദിയ ജില്ലയിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലായിരുന്നു ഇവരുടെ അറസ്‌റ്റ്.

Most Read:  കൽക്കരി ക്ഷാമം; ഡെൽഹിയിലെ വൈദ്യുത നിലയങ്ങളിൽ ഇനി ഒരു ദിവസത്തേക്ക് ഉള്ളത് മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE