ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; അന്വേഷണം ആരംഭിച്ച് സിബിഐ

By News Desk, Malabar News
Assassination of Jharkhand judge; New team to investigate the case
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംഘർഷങ്ങളില്‍ അന്വേഷണമാരംഭിച്ച് സിബിഐ. ഒന്‍പത് കേസുകളില്‍ സിബിഐ എഫ്ഐആര്‍ ഇട്ടു. ബിജെപി പ്രവർത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് കലാപത്തിൽ എത്തിയത്.

കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ നടപടി. ബംഗാള്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ കേസുകളില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യും. 4 അംഗങ്ങള്‍ വീതമുള്ള ടീമുകളാണ് അന്വേഷണം നടത്തുന്നത്. ആകെ 25 ഉദ്യോഗസ്‌ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് അക്രമ പരമ്പരകള്‍ അരങ്ങേറിയത്. സംഘർഷത്തിനിടെ ഉണ്ടായ കൊലപാതകം, ബലാൽസംഗം എന്നീ കുറ്റകൃത്യങ്ങളിലാണ് കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുന്നത്.

Malabar News: കോവിഡ് മൂന്നാം തരംഗം; നേരിടാൻ തയ്യാറായി വയനാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE