കോവിഡ് കുറഞ്ഞു; ബോധവൽക്കരണ കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് സർക്കാർ

By Team Member, Malabar News
Govt Mull To Cut The Covid Caller Tune After 2 Years
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ. കോളർ ട്യൂൺ നിർത്തണമെന്ന ആവശ്യവുമായി ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് കേന്ദ്രസർക്കാരിന് മുന്നിലെത്തിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം കോവിഡ് കോളർ ട്യൂൺ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് കോളർ ട്യൂൺ ഇന്ത്യൻ ജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ബോധവൽക്കരണത്തിന്റെ ഭാഗമായി ആദ്യം ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്‌ദത്തിലാണ് കോവിഡ് കോളർ ട്യൂൺ നമ്മുടെ ഫോണുകളിൽ എത്തിയത്. പിന്നീട് ഒരു വനിതാ വോയിസ് ആർട്ടിസ്‌റ്റിന്റെ ശബ്‌ദത്തിലാണ് സന്ദേശങ്ങൾ പുറത്തിറക്കിയത്.

നിലവിൽ കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം അയച്ച കത്ത് നിലവിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

Read also: പണിമുടക്ക് ജനങ്ങൾക്ക് വേണ്ടി; മുഖം തിരിക്കാനാവില്ല- കെഎൻ ബാലഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE