പണിമുടക്ക് ജനങ്ങൾക്ക് വേണ്ടി; മുഖം തിരിക്കാനാവില്ല- കെഎൻ ബാലഗോപാൽ

By Trainee Reporter, Malabar News
financial dispute; Negotiations with the Center failed - Finance Minister
Ajwa Travels

തിരുവനന്തപുരം: രാജ്യവ്യാപകമായി വിവിധ സംഘടനാ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാവില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. തിരുവനന്തപുരത്ത് അടക്കം സമരാനുകൂലികളുടെ വഴി തടയൽ ഒറ്റപ്പെട്ടതാണെന്നും സമരം സമാധാനപരമാണെന്നും ധനമന്ത്രി പറഞ്ഞു.

പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്‌നോൺ ഏർപ്പെടുത്തുന്നതിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം നടക്കുന്നത്. അതിനാൽ തന്നെ പണിമുടക്കിനോട് മുഖം തിരിച്ചു നിൽക്കാൻ ആവില്ലെന്നാണ് മന്ത്രി പറയുന്നത്. അതേസമയം, സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

പണിമുടക്ക് വിലക്കാൻ ഹൈക്കോടതി സംസ്‌ഥാന സർക്കാരിന് നിർദ്ദേശം നൽകി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും പണിമുടക്കുന്നത് വിലക്ക് ഇന്ന് തന്നെ ഉത്തരവ് ഇറക്കണമെന്നുമാണ് സംസ്‌ഥാന സർക്കാരിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

Most Read: ബിർഭും ആക്രമണം; നിയമസഭയിൽ ഏറ്റുമുട്ടി ബിജെപിയും തൃണമൂൽ കോൺഗ്രസും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE