ഗുരുവായൂർ സ്വർണ കവർച്ചാ കേസ്; രണ്ട് പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Guruvayur gold robbery case; Two arrested
Representational Image

തൃശൂർ: ഗുരുവായൂർ സ്വർണ കവർച്ചാ കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. സഹോദരങ്ങളായ തമിഴ്‌നാട് സ്വദേശികളാണ് അറസ്‌റ്റിൽ ആയത്. ചിന്നരാജ (24), സഹോദരൻ രാജ (23) എന്നിവരാണ് അറസ്‌റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു. മോഷ്‌ടിച്ച ഒന്നരക്കോടിയുടെ സ്വർണം വിൽക്കാൻ സഹായിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം.

കേസിൽ നേരത്തെ പിടിയിലായ ധർമരാജന്റെ ബന്ധുക്കളാണ് ഇരുവരും. വീട്ടുകാർ സിനിമക്കു പോയ തക്കം നോക്കി മൂന്നു കിലോ സ്വർണമാണ് ധർമരാജ് കവർന്നത്. മോഷ്‌ടിച്ച സ്വർണം വിൽക്കാൻ ധർമരാജിന് ചിന്നരാജയും രാജയും സഹായമൊരുക്കി. ഇവരിലൊരാൾ നേരത്തെ പെരുമ്പാവൂരിൽ ടാക്‌സി ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

Most Read:  ഉമർ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവർത്തനമല്ല; ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE