ഉമർ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവർത്തനമല്ല; ഡെൽഹി ഹൈക്കോടതി

By Staff Reporter, Malabar News
Umar-Khalid_2020-Oct-23
Ajwa Travels

ന്യൂഡെൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം ഭീകരപ്രവര്‍ത്തനമല്ലെന്ന് ഡെല്‍ഹി ഹൈക്കോടതി. പ്രസംഗം മോശം അഭിരുചിയിലാണെന്നത്, അതിനെ തീവ്രവാദ പ്രവര്‍ത്തനമാക്കുന്നില്ല. ഞങ്ങള്‍ അത് നന്നായി മനസിലാക്കുന്നു. പ്രോസിക്യൂഷന്‍ കേസ് എത്രത്തോളം അപകീര്‍ത്തികരമായ പ്രസംഗമാണെന്ന് മുന്‍നിര്‍ത്തിയാണെങ്കില്‍, അത് ഒരു കുറ്റമായി മാറില്ല.

പ്രോസിക്യൂഷന് ഒരു അവസരം കൂടി നല്‍കുകയാണെന്നും ജസ്‌റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്ട്നഗർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ജാമ്യഹരജി തള്ളിയ വിചാരണ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

പ്രസംഗം പൗരത്വ ഭേദഗതി നിയമത്തെ മാത്രം എതിര്‍ക്കുന്നതാണെന്നും ഒരു തരത്തിലും ഇന്ത്യന്‍ ഭരണഘടനയുടെ പരമാധികാരത്തിന് എതിരല്ലെന്നും ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചു. ഉമറിനെതിരായ പോലീസിന്റെ ആരോപണങ്ങള്‍ ഭീകര പ്രവര്‍ത്തനമായി കണക്കാക്കാനാവില്ലെന്നും പ്രസംഗത്തില്‍ പങ്കെടുത്തവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

വടക്കന്‍ ഡെല്‍ഹിയിലെ കലാപത്തിന് ഉമര്‍ ഖാലിദിന്റെ പ്രസംഗം പ്രേരണയായി എന്നായിരുന്നു ഡെല്‍ഹി പോലീസിന്റെ ആരോപണം. വിഷയത്തില്‍ ജൂലൈ നാലിന് കോടതി ഉമര്‍ ഖാലിദിന്റെ വാദം കേള്‍ക്കും. 2020ല്‍ നോര്‍ത്ത് ഈസ്‌റ്റ് ഡെല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് ഉമര്‍ ഖാലിദിനെ അറസ്‌റ്റ് ചെയ്‌തത്.

Read Also: ജാഗ്രത വേണം, വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കരുത്, കുട്ടികൾ മാസ്‌ക് ധരിക്കണം; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE