ജാഗ്രത വേണം, വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കരുത്, കുട്ടികൾ മാസ്‌ക് ധരിക്കണം; ആരോഗ്യമന്ത്രി

By Desk Reporter, Malabar News
Delay for healthHealth Minister visited Oommen Chandy; Medical Board will be constituted card; The order has been extended for two more weeks - Health Minister
Ajwa Travels

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് ഒമൈക്രോൺ അല്ലാതെ മറ്റ് വകഭേദങ്ങൾ സ്‌ഥിരീകരിച്ചിട്ടില്ല. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുത്. സ്‌കൂളുകളിൽ കുട്ടികൾ മാസ്‌ക് ധരിക്കണം. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്നലെ റിപ്പോർട് ചെയ്‌ത പ്രതിദിന കോവിഡ് കേസുകൾ കൂടുതലായിരുന്നു. 1197 പേർക്കാണ് കേരളത്തിൽ രോ​ഗം സ്‌ഥിരീകരിച്ചത്. മാർച്ച് 15ന് ശേഷം കോവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്നലെ റിപ്പോർട് ചെയ്‌തത്‌. 644 പേർ രോഗമുക്‌തി നേടി.

ഈ മാസം ആദ്യം മുതൽ കേരളത്തിലെ കോവിഡ് കണക്ക് വർധിക്കുകയാണ്. ഈ മാസം ഒന്നാം തീയതി 250 പേർക്ക് മാത്രമായിരുന്നു കോവിഡ് ബാധിച്ചതെങ്കിൽ മാസാവസാനം ആയതോടെ അത് 1197ൽ എത്തിയിരിക്കുകയാണ്.

മെയ് 13ആം തീയതിയോടെ പ്രതിദിന കോവിഡ് കേസുകൾ 500 കടന്നിരുന്നു. 25ആം തീയതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തീയതികളിൽ 800ന് മുകളിലായിരുന്നു കോവിഡ് കണക്ക്. അതാണിപ്പോൾ 1000 കടക്കുന്ന അവസ്‌ഥയിലേക്ക് എത്തിയത്. വീണ്ടും ജാ​ഗ്രത കടുപ്പിക്കണമെന്നാണ് ഇതിലൂടെ വ്യക്‌തമാകുന്നത്.

Most Read:  ബോളിവുഡ് ഗായകൻ കെകെയുടെ വിയോഗം; അസ്വാഭാവിക മരണത്തിന് കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE