ഗുരുവായൂ‍‍ർ ക്ഷേത്രത്തിലെ 27 ലക്ഷത്തിന്റെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ അറസ്‌റ്റിൽ

By News Desk, Malabar News
guruvayur temple-covid
Ajwa Travels

തൃശൂ‍ർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി വിശ്വാസികൾ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ നന്ദകുമാർ അറസ്‌റ്റിൽ. കണക്കിൽപ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്.

ക്ഷേത്രത്തിൽ നിന്ന് വിശ്വാസികൾ വാങ്ങുന്ന സ്വർണം, വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കിൽ അടയ്‌ക്കേണ്ട ചുമതല പഞ്ചാബ് നാഷണൽ ബാങ്കിലെ ക്ളാർക്കായ നന്ദകുമാറിനായിരുന്നു. ഈ തുകയിലാണ് ഇയാൾ തിരിമറി നടത്തിയത്. 2019- 20 കാലഘട്ടത്തിലെ കണക്കിലാണ് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് 27 ലക്ഷത്തിലധികം രൂപ നഷ്‌ടപ്പെട്ടതായി സ്‌ഥിരീകരിച്ചത്. ഗുരുവായൂർ ദേവസ്വം നൽകിയ പരാതിയെത്തുടന്നാണ് ടെപിൾ പോലീസ് കേസ് അന്വേഷിച്ചത്. ദേവസ്വത്തിൽ നൽകുന്ന രസീതിൽ ഒരു തുകയും ബാങ്കിൽ രേഖപ്പെടുത്തുന്പോൾ മറ്റൊരു തുകയുമാണ് ഇയാൾ രേഖപ്പെടുത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ദേവസ്വത്തിന്റെ 16 ലക്ഷം രൂപ ബാങ്ക് തിരിച്ച് നൽകുകയും ചെയ്‌തു. ബാക്കി തുക നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also Read: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; ആറ്‌ പ്രതികള്‍ കൂടി പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE