പ്രതിഷേധ ചൂടിൽ ഡെൽഹി; കർശന നിരീക്ഷണം, ഗ്യാനേഷ് കുമാറിന്റ സുരക്ഷ കൂട്ടി

ഗ്യാനേഷ് കുമാറിന്റ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും വ്യക്‌തിഗത സുരക്ഷയ്‌ക്കായി കൂടുതൽ സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്.

By Senior Reporter, Malabar News
Gyanesh Kumar
Gyanesh Kumar | Image source: FB/ECI | Cropped by MN

ന്യൂഡെൽഹി: രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമായ പശ്‌ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ആദ്ദേഹത്തിന്റെ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും വ്യക്‌തിഗത സുരക്ഷയ്‌ക്കായി കൂടുതൽ സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്.

ഡെൽഹിയിലെയും ആഗ്രയിലെയും ഗ്യാനേഷ് കുമാറിന്റെ വീടുകൾക്ക് നേരെ പ്രതിഷേധക്കാർ രംഗത്തെത്തിയതോടെയാണ് സുരക്ഷ അടിയന്തരമായി വർധിപ്പിച്ചത്. പ്രതിഷേധക്കാർ കോളനിക്കുള്ളിൽ കടന്ന് അദ്ദേഹത്തിന്റെ വീടിനടുത്തേക്ക് എത്തിയതോടെയാണ് അർധസൈനിക വിഭാഗത്തിന്റെ സുരക്ഷ ശക്‌തമാക്കിയത്.

നിലവിൽ കോളനിയിൽ 24 മണിക്കൂറും പോലീസ് വാനുകളും കമാൻഡോകളും പട്രോളിങ് നടത്തുന്നുണ്ട്. സന്ദർശകരുടെ ഐഡന്റിറ്റി കാർഡുകൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഇന്ത്യയിലെ സിവിലിയൻമാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ വിഭാഗമായ സെഡ് പ്ളസ് പരിരക്ഷയാണ് ഗ്യാനേഷ് കുമാറിനുള്ളത്.

ഇതിന് കീഴിൽ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ്, ഡെൽഹി പോലീസ് എന്നിവരടങ്ങുന്ന 55ലധികം സുരക്ഷാ ഉദ്യോഗസ്‌ഥരാണ് ഉള്ളത്. കൂടാതെ, 24 മണിക്കൂറും വ്യക്‌തിഗത സുരക്ഷാ ഉദ്യോഗസ്‌ഥരുടെ സേവനവും ഉണ്ടാകും.

അതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ ചൂടിലാണ് ഡെൽഹി നഗരം. ഇന്നും പ്രതിഷേധം കടുക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ 11,000 അധിക കേന്ദ്ര സേനാംഗങ്ങൾ ഇന്ന് ഡെൽഹിയിലെത്തും. ഇതോടെ ആകെ 26,000 കേന്ദ്രസേനാ അംഗങ്ങളാണ് നഗരത്തിൽ സുരക്ഷയ്‌ക്ക് എത്തുക.

പ്രതിഷേധത്തിൽ വനിതാ പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിപിഎഫ് കമ്പനികളും ഏർപ്പെടുത്തിയിട്ടുണ്ട്. യുപി, ഹരിയാന അതിർത്തികളിലെ പോലീസ് ബാരിക്കേഡുകൾ സ്‌ഥാപിച്ചു സുരക്ഷ ശക്‌തമാക്കി. പ്രതിഷേധത്തിലേക്ക് ആളുകളെ എത്തിക്കുന്ന ബസുകളുടെ ബുക്കിങ്ങും റൂട്ടുകളും പോലീസ് നിരീക്ഷിക്കും. മെട്രോ സർവീസുകൾക്കും നിയന്ത്രണം കൊണ്ടുവരും.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE