തിരുവനന്തപുരം: സംസ്‌ഥാനത്ത് എച്ച് 3 എൻ 2 വ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ ഇതുവരെ 49 കേസുകള്‍ റിപ്പോര്‍ട് ചെയ്‌തു. ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.
എച്ച് 3 എൻ2 ബാധിച്ച് രാജ്യത്ത് രണ്ട് മരണം നടന്നതിന് ശേഷം പനി, ചുമ, തൊണ്ട വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
എച്ച് 3 എൻ 2 വ്യാപനം അറിയാനായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്രവ പരിശോധനയുടെ എണ്ണം ആരോഗ്യവകുപ്പ് കൂട്ടിയിരുന്നു. ഇതിനെ തുടർന്ന് കർശന ജാഗ്രത പാലിക്കണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
Also Read: സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം വേനല്‍ മഴയ്‌ക്ക് സാധ്യത