തിരുവനന്തപുരം: സംസ്‌ഥാനത്ത് നേരിയ വേനല്‍ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത നാല് ദിവസങ്ങളിലാണ് വേനൽ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്‌ക്ക് സാധ്യതയുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യത. ശനിയാഴ്‌ച വരെ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു.
ഉയര്‍ന്ന ചൂടാണ് സംസ്‌ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. തൃശൂര്‍ വെള്ളാണിക്കരയിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയത്ത് 37.6ഉം പാലക്കാട് 37.4ഉം ആയിരുന്നു ചൂട്.
Also Read: ബ്രഹ്‌മപുരം തീപിടിത്തം; മൗനം വെടിയാൻ മുഖ്യമന്ത്രി- സഭയിൽ പ്രത്യേക പ്രസ്‌താവന