കോവിഡിന് പിന്നാലെ മുടികൊഴിച്ചിലും, ത്വക് രോഗങ്ങളും; പ്രതിവിധികൾ അറിയാം

By Team Member, Malabar News
Health Issues Like Skin Problems and Hair Loss After Covid
Ajwa Travels

കോവിഡ് നെഗറ്റീവ് ആയിട്ടും ആരോഗ്യ പ്രശ്‌നങ്ങൾ വിടാതെ പിന്തുടരുന്നുണ്ടോ? മിക്ക ആളുകൾക്കും ഉണ്ടെന്ന് തന്നെയാകും മറുപടി. കോവിഡ് ബാധിതരായി രോഗമുക്‌തി നേടിയ ആളുകളിൽ ത്വക് രോഗങ്ങളും, മുടി കൊഴിച്ചിലും വ്യാപകമായി ഉണ്ടാകുന്നുണ്ട്. ശരീരമാകെ ചുവന്നു തടിക്കുന്നതാണ് പ്രധാന പ്രശ്‌നമായി പലരും ചൂണ്ടിക്കാട്ടുന്നത്.

മുടി കൊഴിച്ചിൽ രൂക്ഷമാകുന്നത് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കോവിഡ് വന്നു പോയവരിൽ മുടികൊഴിച്ചിൽ വർധിച്ചു വരുന്നതായും ഇപ്പോൾ കാണുന്നുണ്ട്. രോഗമുക്‌തി നേടിയ ഉടനെയോ, അല്ലെങ്കിൽ ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷമോ ആണ് മിക്കവരിലും മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. മാനസിക സമ്മർദം, വിറ്റാമിൻ ഡിയുടെയും  അയണിന്റെയും കുറവ്, ഹീമോഗ്ളോബിൻ കുറയുന്നത് മൂലമുള്ള വിളർച്ച തുടങ്ങിയവയാണ് പ്രധാനമായും മുടി കൊഴിച്ചിൽ രൂക്ഷമാകാൻ കാരണമാകുന്നത്.

ഈ സാഹചര്യം ഒഴിവാക്കുന്നതിനായി രോഗ ബാധിതരായിരിക്കുമ്പോഴും, അതിന് ശേഷവും പോഷക സമൃദ്ധമായ ആഹാരം കഴിക്കുവാനും, ധാരാളം വെള്ളം കുടിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ വിറ്റാമിൻ ഡിയുടെ അഭാവവും നിലവിൽ വ്യാപകമാകുന്നുണ്ട്. ലോക്ഡൗണും രോഗകാലവും വർക് ഫ്രം ഹോമും മൂലം ആളുകൾ വെയിലേൽക്കുന്നത് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ഇത് ഒഴിവാക്കുന്നതിനായി പ്രഭാത സവാരി ശീലമാക്കുന്നത് ഗുണം ചെയ്യും. കൂടാതെ കോവിഡിന് ശേഷം കുറച്ചു കാലത്തേക്ക് മുടിയിൽ കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നത് ഒഴിവാക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മുടി കൊഴിച്ചിലിന് പുറമെ ആളുകളിൽ കോവിഡിന് ശേഷം നീരിളക്കം ഉണ്ടാകുന്നതും ഇപ്പോൾ വർധിക്കുന്നുണ്ട്. ശരീരമാകെ ചുമന്ന് തടിച്ച പാടുകൾ ഇതിനെ തുടർന്ന് ഉണ്ടാകും. തല മുതൽ പാദം വരെ ഇങ്ങനെ ഉണ്ടാകും. ചില ആളുകൾക്ക് ശരീരത്തിന് ഉള്ളിലേക്കും നീരിളക്കം ഉണ്ടാകാറുണ്ട്. ചുണ്ടുകൾ ചുവന്നു തടിക്കുന്നതിനും, ശ്വാസംമുട്ട്, വയറുവേദന എന്നിവ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.

Read also: കൊളസ്‌ട്രോൾ നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ; ഇവ കൂടി ഉൾപ്പെടുത്താം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE