സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മരണപ്പെട്ടു

By Central Desk, Malabar News
Director Vinod Guruvayoor's Son Dies

ഗുരുവായൂർ: സിനിമാ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് (പാഞ്ചു) മരണപ്പെട്ടു. 20 വയസായിരുന്നു പ്രായം. ചെറിയ ശാരീരിക പരിമിതികൾ നേരിട്ടിരുന്നെങ്കിലും സംഗീതം ഉൾപെടെയുള്ള കാര്യങ്ങളിൽ താൽപരനായിരുന്നു മാധവ്.

കഴിഞ്ഞ മാസം വൈക്കത്ത് ഇൻഡോ-അമേരിക്കൻ ഹോസ്‌പിറ്റലിൽ സർജറിക്ക് വിധേയനായിരുന്ന മാധവ് ഗുരുവായൂരിലെ തന്റെ വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് പെട്ടന്ന് കാര്യങ്ങൾ വഷളാകുന്നതും കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതും.

ജീവൻ രക്ഷിക്കാനായി മെഡിക്കൽ ടീം നടത്തിയ രണ്ടു ദിവസത്തെ പരിശ്രമങ്ങളെ മറികടന്നാണ് മാധവ് മരണത്തിന് കീഴടങ്ങിയത്. വൈകിട്ട് 5 മണിയോടെ മരണം സ്‌ഥിരീകരിച്ചു. സംസ്‌കാര ചടങ്ങുകൾ നാളെ ഒക്‌ടോബർ 15 വെള്ളിയാഴ്‌ച 12 മണിക്ക് നടക്കും. അമ്മ തുഷാര വിനോദ്, സഹോദരൻ വിനായക് വിനോദ്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE