ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

By Team Member, Malabar News
Heavy Rain Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്‌ഥാനത്ത് നാളെയോടെ മഴക്ക് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ ശനിയാഴ്‌ച കനത്ത മഴക്ക് സാധ്യതയുള്ളതിനെ തുടർന്ന് 5 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ശനിയാഴ്‌ച യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴക്കൊപ്പം തന്നെ തീരപ്രദേശങ്ങളിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ മൽസ്യ തൊഴിലാളികളും, തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യ ബന്ധനത്തിന് പോകുന്നതിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

Read also: വയനാട് ജില്ലയിൽ 47 ഓണ ചന്തകൾ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE