കനത്ത മഴ; കോഴിക്കോട് വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു

By Trainee Reporter, Malabar News
heavy rain in kozhikkode
Ajwa Travels

കോഴിക്കോട്: കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ റൂം നമ്പറുകൾ: കോഴിക്കോട്- 0495 2372966, കൊയിലാണ്ടി-0496 2620235, വടകര-0496 2522361, താമരശ്ശേരി-0496 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002, ട്രോൾഫ്രീ-1077. അതേസമയം, ഈ മാസം ആറാം തീയതി വരെ ജില്ലയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ ഡോ. എൻ തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.

തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ സുരക്ഷ മുൻനിർത്തി ആവശ്യഘട്ടങ്ങളിൽ ബന്ധുവീടുകളിലേക്കോ മറ്റ് ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലേക്കോ മാറി താമസിക്കണമെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ മറ്റ് വീടുകളിലേക്ക് മാറി താമസിക്കണം. ആവശ്യമുള്ളവരെ മാറ്റിതാമസിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്‌ടർ അറിയിച്ചു.

അതേസമയം, ദുരിതാശ്വാസ ക്യാപുകളിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്‌ടർ നിർദ്ദേശം നൽകി. ജില്ലയിൽ ഇന്നലെ മണിക്കൂറുകളോളം ശക്‌തമായ മഴ നിർത്താതെ പെയ്‌തതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍ തോട്ടക്കാട് പൈക്കാടന്‍ മലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. വായൂർ, വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Most Read: ഇളവ് തുണച്ചു; ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോയിൽ വൻ തിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE