ആലപ്പുഴ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെയാണ് അവധി. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണ്. നിലവിൽ മഴ അൽപം കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലടക്കം വെള്ളക്കെട്ട് രൂക്ഷമാണ്.
എസി റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കുട്ടനാട്ടിൽ കൃഷിനാശവും വെള്ളക്കെട്ടും രൂക്ഷമാണ്. കുട്ടനാട് താലൂക്കില്‍ 50 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. കൈനകരി വടക്ക്, തെക്ക് വില്ലേജുകളിലാണ് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നത്. 1131 കുടുംബങ്ങളിലെ 4564 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.
Also Read: സന്നിധാനത്ത് അടിയന്തര ഓപറേഷൻ തിയേറ്ററടക്കം സജ്‌ജം; സുരക്ഷയൊരുക്കി ആരോഗ്യവകുപ്പ്