മഴ കനക്കും; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Heavy Rain Alert In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. കൂടാതെ നാളെയും ശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ആന്ധ്രാ തീരത്തിന് സമീപത്തായി ബംഗാൾ ഉൾക്കടയിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ തെക്കൻ ഗുജറാത്ത് തീരത്തിന് സമീപത്തായി അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് കേരളത്തെ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.

കൂടാതെ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ കടൽ പ്രക്ഷുബ്‌ധമായി തുടരുന്നതിനാൽ ഈ മാസം 16ആം തീയതി വരെ മൽസ്യ ബന്ധനത്തിനായി കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേരള തീരത്ത് മൂന്നര മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ വീശുന്നതിനും, കടലേറ്റത്തിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി.

Read also : കരിപ്പൂർ സ്വർണക്കടത്ത്; മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE