കരിപ്പൂർ സ്വർണക്കടത്ത്; മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും

By Team Member, Malabar News
Mohammad Shafi
മുഹമ്മദ് ഷാഫി
Ajwa Travels

തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. സ്വർണക്കടത്തിൽ അറസ്‌റ്റിലായ മുഹമ്മദ് ഷഫീഖ്, അർജുൻ ആയങ്കി എന്നിവരുടെ മൊഴികളുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്‌ഥാനത്തിലാണ്‌ ഷാഫിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഹാജരാകാനാണ് ഷാഫിക്ക് അന്വേഷണ സംഘം നിർദ്ദേശം നൽകിയിരിക്കുന്നത്.

ടിപി വധക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഷാഫി നിലവിൽ പരോളിൽ കഴിയുകയാണ്. സ്വർണം കടത്തുന്നതിനും, കടത്തിയ സ്വർണം കവർച്ച ചെയ്യുന്നതിനും ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുണ നൽകിയെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

കൂടാതെ ഷാഫിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള തെളിവുകളും ഷാഫിക്ക് എതിരാണ്. അതേസമയം ഷാഫിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇന്നലെ പാനൂർ സ്വദേശിയായ സക്കീനയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. സക്കീനയുടെ പേരിലെടുത്ത 4 സിം കാർഡുകൾ അർജുൻ ആയങ്കിയും സംഘവും സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Read also : എസ്‌എസ്‌എൽസി ഫലം നാളെ പ്രഖ്യാപിക്കും; ഇന്ന് പരീക്ഷാബോർഡ് യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE