ഇതര മതക്കാരന് മക്കയിൽ പ്രവേശിക്കാൻ സഹായം ചെയ്‌തു; സൗദി പൗരൻ അറസ്‌റ്റിൽ

By News Desk, Malabar News
Representational Image
Ajwa Travels

റിയാദ്: അമേരിക്കന്‍ പൗരനായ ഇതര മതസ്‌ഥനായ പത്രപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സൗകര്യം നല്‍കിയ സൗദി പൗരനെ അറസ്‌റ്റ്‌ ചെയ്‌തതായി മക്ക പ്രവിശ്യ പോലീസ്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി. മുസ്‌ലിങ്ങള്‍ക്കുള്ള ട്രാക്കിലൂടെ മാദ്ധ്യമ പ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു. മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്.

മുസ്‌ലിം ട്രാക്കിലൂടെ അമുസ്‌ലിം മാദ്ധ്യമ പ്രവര്‍ത്തകനെ കൊണ്ടുപോവുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്‌തത്‌ ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റീജനല്‍ പോലീസ് മാദ്ധ്യമ വക്‌താവ്‌ പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങള്‍, പ്രത്യേകിച്ചും ഇരു ഹറമുകളുമായും പുണ്യസ്‌ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങള്‍ മാനിക്കുകയും പാലിക്കുകയും വേണം. ഇക്കാര്യത്തിലുള്ള ഏതു നിയമലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും.

ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസൃതമായി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയ അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകനെതിരായ കേസ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലീസ് അറിയിച്ചു.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE