കൊച്ചി: ആട് ആന്റണിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതിഭാഗം നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ക്രമസമാധാന പാലനത്തിനിടെ പൊലീസുകാരനെ കുത്തിക്കൊന്ന കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി നിരീക്ഷിച്ചു. മണിയന്‍പിള്ള എന്ന പൊലീസുകാരനെ കുത്തികൊല്ലുകയും മറ്റൊരു പോലീസുകാരന് പരുക്കേല്‍പ്പിക്കുകയും ചെയ്തതായിരുന്നു കേസ്. 2012 ജൂണ്‍ 26-ന് പുലര്‍ച്ചെ കൊല്ലം പാരിപ്പള്ളിയിലായിരുന്നു സംഭവം. വാഹന പരിശോധന നടത്തിയിരുന്ന പൊലീസുകാരനെ ആട് ആന്റണി കുത്തിക്കൊല്ലുകയായിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട ആട് ആന്റണിയെ മൂന്ന് വര്‍ഷത്തിന് ശേഷം കേരള- തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിലടക്കം പ്രതിയായ ആട് ആന്റണി ഇരുപതിലേറെ സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. ഇതിലൊരു ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്.
Read Also: സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍