സംസ്‌ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍

By Staff Reporter, Malabar News
bar
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യ വില ഫെബ്രുവരി ഒന്ന് മുതല്‍ വര്‍ധിക്കും. അടിസ്‌ഥാന വിലയില്‍ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വില വര്‍ധിക്കുക. കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്‍പന ശാലകളിലേതിനെക്കാള്‍ മൂന്നിരട്ടിയോളം കൂടുതലാണ് ബാറുകളില്‍ മദ്യത്തിന്റെ നിരക്ക്.

കോവിഡ് സെസ് പിന്‍വലിക്കുന്നതില്‍ തീരുമാനം പിന്നീടുണ്ടാകും എന്നാണ് അറിയുന്നത്.

അസംസ്‌കൃത വസ്‌തുക്കള്‍ക്ക് വില വര്‍ധിച്ച സാഹചര്യത്തില്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് മദ്യ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്‌ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. മദ്യക്കമ്പനികളുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ തന്നെയാണ് വില വര്‍ധന പരിഗണിക്കാന്‍ ബിവറേജസ് കോര്‍പറേഷനോടു നിര്‍ദേശിച്ചിരുന്നത്.

Read Also: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഇനിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE