ചരിത്രകാരന്‍ ബാബസാഹേബ് പുരന്ദരെ അന്തരിച്ചു

By News Bureau, Malabar News
Babasaheb Purandare passed away
Ajwa Travels

വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ പത്‌മഭൂഷണ്‍ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പൂനെയിലെ ദീനാനന്ദ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ഏതാനും ദിവസങ്ങൾക്കു മുമ്പ് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് പ്രശസ്‍തി ആർജിച്ചത്. ശിവാജിയെ കുറിച്ച് നിരവധി പുസ്‍തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശിവാജിയുടെ ജീവിതത്തെ ആസ്‌പദമാക്കി ‘ജാന്ത രാജ്’ എന്ന പേരില്‍ ഒരു നാടകവും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.

2019ലാണ് രാജ്യം പത്‌മഭൂഷണ്‍ നല്‍കി പുരന്ദരെയെ ആദരിച്ചത്. 2015ല്‍ മഹാരാഷ്‌ട്ര ഭൂഷന്‍ അവാര്‍ഡും മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ് പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

പുരന്ദരെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. തന്റെ ഗ്രന്ഥങ്ങളിലൂടെ ബാബാസാഹേബ് ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്ന് മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശിവാജി മഹാരാജിന്റെ ജീവിത ചരിത്രം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്‌മരിക്കപ്പെടുംമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.

Most Read: മുല്ലപ്പെരിയാർ; നീരൊഴുക്ക് ശക്‌തമായി തുടരുന്നു, ജലനിരപ്പ് 140.35 അടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE