വയനാട്: തിരുനെല്ലിയിൽ നാടൻ തോക്ക് സഹിതം നാല് പേർ അടങ്ങിയ നായാട്ട് സംഘം പിടിയിൽ. വാളാട് സ്വദേശികളായ എടത്തറ കൊല്ലിയിൽ പുത്തൻ മുറ്റം കെഎ ചന്ദ്രൻ, മാക്കുഴി കെസി രാജേഷ് കരിക്കാട്ടിൽ കെസി വിജയൻ, പുത്തൻമുറ്റം ഇകെ ബാലൻ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ മൂലപ്പീടിക ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച മാരുതി കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എംവി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് നായാട്ട് സംഘത്തെ പിടികൂടിയത്.
Most Read: ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; മൽസ്യ ബന്ധനത്തിന് ജാഗ്രത