കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറും; അഭിഷേക് ബാനർജി

By Syndicated , Malabar News
abhishek-banerjee
Ajwa Travels

കൊൽക്കത്ത: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളിൽ താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറുമെന്ന് അഭിഷേക് പറഞ്ഞു.

കൽക്കരി കുംഭകോണ കേസിൽ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിപ്പിച്ചതിനെ തുടർന്ന് ഡെൽഹിയിൽ എത്തിയപ്പോഴാണ് അഭിഷേകിന്റെ പ്രതികരണം.

‘ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണ്. തൃണമൂൽ കോൺഗ്രസിനെ രാഷ്‌ട്രീയമായി നേരിടുന്നതിൽ പരാജയപ്പെട്ട ബിജെപി, രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു’- ബാനർജി കുറ്റപ്പെടുത്തി. കേസിൽ ബാനർജിയുടെ ഭാര്യ രുജിരയ്‌ക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ന്യൂഡെൽഹിയിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി തന്നെ ചോദ്യം ചെയ്യാമെന്നും രുജിര മറുപടി നൽകി.

Read also: ഹോണുകളിൽ തബലയും ഓടക്കുഴലും; നിയമ നിർമാണത്തിന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE