യുഡിഎഫ് വോട്ട് ട്വന്റി-20 നേടിയെങ്കിൽ അത് കോൺഗ്രസിന്റെ കഴിവുകേട്; സാബു ജേക്കബ്

By Staff Reporter, Malabar News
kitex-allegations
സാബു എം ജേക്കബ്
Ajwa Travels

കൊച്ചി: കുന്നത്തുനാട്ടിൽ ജയിച്ചില്ലെങ്കിലു൦ ട്വന്റി-20ക്ക് ഉണ്ടായത് വലിയ രാഷ്‌ട്രീയ വിജയമെന്ന് പാർട്ടി പ്രസിഡണ്ട് സാബു ജേക്കബ്. എട്ട് മണ്ഡലങ്ങളിൽ ബിജെപിയെ പിന്തള്ളി ജില്ലയിലെ 14 ശതമാനം വോട്ട് നേടാനായെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ബി ടീമാണ് ട്വന്റി-20 എന്ന പിടി തോമസിന്റെ ആരോപണത്തോട്, യുഡിഎഫ് വോട്ട് ട്വന്റി-20 നേടിയെങ്കിൽ അത് അവരുടെ കഴിവുകേടാണെന്നാണ് സാബു ജേക്കബ് പ്രതികരിച്ചത്.

കുന്നത്തുനാട്, കൊച്ചി, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് അവർ മൂന്നാം സ്‌ഥാനത്ത്‌ എത്തിയത്. എറണാകുളത്തും, തൃക്കാക്കരയിലും നാലാം സ്‌ഥാനം മാത്രമേ ലഭിച്ചുള്ളു. കൊച്ചിയിലും, കുന്നത്തുനാട്ടിലും എൽഡിഎഫ് വിജയത്തിന് ട്വന്റി-20 നേടിയ വോട്ടുകൾ നിർണായകമായി. കുന്നത്തുനാട്ടിൽ 2815 വോട്ടുകൾക്കാണ് യുഡിഎഫ് സ്‌ഥാനാർഥി വിപി സജീന്ദ്രനെ പിവി ശ്രീനിജൻ തോൽപിച്ചത്.

അതേസമയം എറണാകുളം ജില്ലയിൽ ട്വന്റി-20ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് വേളയിൽ കുന്നത്തുനാട് അടക്കമുള്ള സീറ്റുകളിൽ വിജയ പ്രതീക്ഷയും പാർട്ടി വെച്ച് പുലർത്തിയിരുന്നു. എന്നാൽ വോട്ടെണ്ണിയതോടെ ഈ പ്രതീക്ഷകൾ അസ്‌ഥാനത്തായി.

Read Also: മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE