സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ സത്വര നടപടികൾ സ്വീകരിക്കണം; എസ്‌വൈഎസ്‌

By Desk Reporter, Malabar News
Immediate action must be taken to save Siddique Kappan's life; SYS
Ajwa Travels

കോഴിക്കോട്: കോവിഡ് ബാധിച്ച്  ഉത്തർപ്രദേശിലെ ആശുപത്രിയിൽ കഴിയുന്ന പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ജയിലിൽ നിന്നും കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ എത്തിച്ച സിദ്ദിഖ് കാപ്പന്റെ നില അതീവ ഗുരുതരമാണ് എന്നാണറിയുന്നത്. പ്രമേഹവും ഹൃദ്രോഗവും മറ്റും ഇദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇതിനൊപ്പമാണ് കോവിഡ് ബാധിതനാകുന്നത്. സിദ്ദീഖിന് മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്തണം. ഇതിനായി കേരള മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ നടത്തണം.

മതിയായ ചികിൽസയൊ പരിചരണമൊ ലഭിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് അത്യന്തം ദയനീയവും മനുഷ്യത്വരഹിതവുമാണ്. ഇദ്ദേഹത്തിന്റെ ജീവൻരക്ഷാ കാര്യത്തിൽ മുഴുവൻ മതേതര വിശ്വാസികളും ഒറ്റക്കെട്ടാവണമെന്ന് എസ്‌വൈഎസ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Most Read: ദുരന്തമുഖത്തെ ക്രിക്കറ്റ് ആഘോഷം; കവറേജ് നിർത്തുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE