ദുരന്തമുഖത്തെ ക്രിക്കറ്റ് ആഘോഷം; കവറേജ് നിർത്തുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്

By Syndicated , Malabar News
covid in india

ന്യൂഡെല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണെന്ന് പ്രമുഖ മാദ്ധ്യമം ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പത്രം ഇത്തരമൊരു തീരുമാനം എടുത്തത്.

രാജ്യത്തെ സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്കും മരണത്തിലേക്കും ശ്രദ്ധതിരിക്കാന്‍ വേണ്ടി തങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു നീക്കമാണെന്നും ഒരു ദേശമായി, നിശ്‌ചയദാര്‍ഢ്യത്തോടെ നില്‍ക്കേണ്ട സമയമാണ് ഇതെന്നും പത്രം വായനക്കാരോട് പറയുന്നു.

കോവിഡ് ദുരന്താവസ്‌ഥയിൽ ജനം വലയുമ്പോൾ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി നടത്തുന്ന ക്രിക്കറ്റ് ആഘോഷം ഒരു പൊരുത്തക്കേടാണ് എന്ന് തങ്ങള്‍ കരുതുന്നുവെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് പറയുന്നു.

ക്രിക്കറ്റും സ്വീകരിക്കപ്പെടേണ്ട കാര്യമാണ്. പ്രശ്‌നം കളിയുടേതല്ലെന്നും സമയത്തിന്റേതാണ് എന്നും ഓർമപ്പെടുത്തുന്ന പത്രം രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഐപിഎല്‍ കവറേജ് നിര്‍ത്തിവെക്കുന്നുവെന്ന് വ്യക്‌തമാക്കി.

Read also: സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE