സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം

By Syndicated , Malabar News
Amit-Sha,-Narendra-Modi

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്ന വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്‌ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ എടുത്തു മാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

പ്രസ്​തുത ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നിയമത്തിന് വിധേയമല്ലെന്ന്​ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ട്വിറ്ററിന്​ നോട്ടീസയച്ചുവെന്നും തുടർന്ന് ചില ട്വീറ്റുകൾ തടഞ്ഞുവച്ചതായും കമ്പനി വക്‌താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇത്​ രണ്ടാം തവണയാണ്​ ട്വീറ്റുകൾ തടയണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ ട്വിറ്ററിനെ സമീപിക്കുന്നത്​. മുമ്പ്​ കർഷക സമരത്തിന്റെ പശ്‌ചാത്തലത്തിലും ട്വീറ്റുകൾ നീക്കം ചെയ്യാനും ചില ട്വിറ്റർ ഹാൻഡിലുകൾ തടയാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട് ചെയ്‌തിരുന്നു.

Read also: കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE