പിപിഇ കിറ്റുകളുടെ ഉത്പാദനത്തിൽ മുന്നേറ്റവുമായി രാജ്യം; ലോകത്തിൽ രണ്ടാമത്

By Staff Reporter, Malabar News
PPEKIT Malabar News
Representational Image

ന്യൂ ഡെൽഹി: ലോകത്തിലെ പിപിഇ കിറ്റ് ഉത്പാദനത്തിൽ രാജ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. അടച്ചിടൽ കാലഘട്ടത്തിൽ രാജ്യത്തിലേക്ക് ആവശ്യമുള്ള  പിപിഇ കിറ്റുകളുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്‌തിരുന്ന രാജ്യം ഇന്ന് മേഖലയിൽ  സ്വയംപര്യാപ്‌തത കൈവരിച്ചു, വെന്റിലേറ്ററുകളുടെ ഉത്പാദനത്തിലും രാജ്യം വൻ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറയുന്നു. ഇൻവെസ്റ്റ്‌ ഇന്ത്യ ഫാർമ ബ്യൂറോയും ഡിപ്പാർട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസും ചേർന്ന് നടത്തിയ വെബിനാറിലാണ് മന്ത്രി വിവരങ്ങൾ പുറത്തുവിട്ടത്.

ദിവസം 5 ലക്ഷം പിപിഇ കിറ്റുകളാണ് നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.
അടച്ചിടൽ ആരംഭിച്ചപ്പോൾ രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം നേരിട്ടിരുന്നു. തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും നിലവിൽ രാജ്യത്ത് മരുന്നുകൾക്കും, മറ്റു അവശ്യവസ്‌തുക്കൾക്കും  ക്ഷാമമില്ലെന്ന് അദ്ദേഹം പറയുന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമമായ വാക്‌സിൻ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE