ശ്രീലങ്കയ്‌ക്ക് സാമ്പത്തിക സഹായം, സൈന്യത്തെ അയക്കില്ല; ഇന്ത്യൻ ഹൈക്കമ്മീഷൻ

By Syndicated , Malabar News
_sri-lanka-protest

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യത്തെ സഹായിക്കുമെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു.

‘സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും ചെയ്യും. എന്നാൽ സൈന്യത്തെ അയക്കില്ല . സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണ്. ഇത്തരം പ്രചാരണങ്ങളും കാഴ്‌ചപ്പാടുകളും ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ല’- ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

ശ്രീലങ്കൻ നേതാക്കൾ ഇന്ത്യയിൽ രാഷ്‌ട്രീയ അഭയം തേടിയെന്ന വാർത്തകൾ വ്യാജമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്‌തമാക്കി. ഇന്ത്യ ശ്രീലങ്കയിൽ നിന്നുള്ള രാഷ്‌ട്രീയ നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അഭയം നൽകിയിട്ടില്ലെന്നും യാതൊരു അടിസ്‌ഥാനമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

Read also: എന്തിനും ഒരു ലക്ഷ്‌മണ രേഖയുണ്ട്; സുപ്രീം കോടതി വിധിയിൽ കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE