വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് മുതൽ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് ആരംഭിക്കും. ഇന്ന് ബഹ്റൈനിലെത്തുന്ന അദ്ദേഹം യുഎഇയും സെയ്‌ഷെൽസും സന്ദർശിക്കും. ഈ മാസം 29 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഇന്ത്യയും രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കൂടൂതൽ ശക്‌തിപ്പെടുത്താൻ സഹായിക്കുന്ന ചർച്ചകൾ നടക്കും.

വിദേശകാര്യ മന്ത്രിയായി സ്‌ഥാനമേറ്റെടുത്തശേഷം ആദ്യമായാണ് ജയശങ്കർ ബഹ്‌റൈനിലെത്തുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ വിവിധ വിഷയങ്ങളിൽ ഇന്ത്യ ബഹ്റൈനുമായി ചർച്ച നടത്തും. ഇന്ത്യക്കും ബഹ്‌റൈനും ഒരുപോലെ താൽപര്യമുള്ള വിവിധ അന്താരാഷ്‌ട്ര വിഷയങ്ങളും ഇരുരാജ്യങ്ങളും ചർച്ച ചെയ്യും.

ഈ മാസം 25,26 തീയതികളിൽ മന്ത്രി യുഎഇ സന്ദർശിക്കും. യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്‌യാനുമായി എസ് ജയശങ്കർ ചർച്ച നടത്തും. ഉഭയകക്ഷി സഹകരണം കൂടുതൽ മേഖകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ചും കോവിഡ് പശ്‌ചാത്തലത്തിൽ പ്രവാസികളുടെ മടക്കം ഉൾപ്പടെയുള്ള കാര്യങ്ങളിലും ഇരു രാജ്യങ്ങളും ചർച്ച നടത്തും.

Read also: പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE