പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ

By Trainee Reporter, Malabar News
Cannabis_ Malabar News
Representational image
Ajwa Travels

കണ്ണൂർ: പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിലായി. എറണാകുളത്തെ കൊറിയർ സർവീസ് സെന്ററിൽ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 5 കിലോ കഞ്ചാവാണ് എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കണ്ണൂർ സ്വദേശിയാണ് പാഴ്‌സൽ അയച്ചിരിക്കുന്നത്. പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചതായി ഉദ്യോഗസ്‌ഥർ അറിയിച്ചു. മുൻപും ഇയാൾ ഇതേ രീതിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചിരുന്നെന്നും എക്‌സൈസ്‌ അറിയിച്ചു.

ദുബായിലേക്ക് അയക്കാനെത്തിയ പാഴ്‌സൽ ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കറിപൗഡറുകൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുള്ളത്. കൊറിയർ സർവീസ് സ്‌ഥാപനത്തിലെ ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് എക്‌സൈസ്‌ സംഘം സ്‌ഥാപനത്തിൽ പരിശോധന നടത്തിയത്. പാർസൽ സർവീസ് സ്‌ഥാപനങ്ങളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.

Read also: കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE