വാക്‌സിൻ വിതരണത്തിലെ അസമത്വം; കാലാവസ്‌ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഗ്രേറ്റ തൻബെർഗ്

By Staff Reporter, Malabar News
ഗ്രെറ്റ തൻബെർഗ്
Ajwa Travels

സ്‌റ്റോക്ക്ഹോം: കോവിഡ് വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധിച്ച് ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്‌ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗ്.

ലോകത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള വ്യവസ്‌ഥകള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നും ഗ്രെറ്റ പറഞ്ഞു.

‘യോഗത്തില്‍ പങ്കെടുക്കാന്‍ ഏറെ താല്‍പ്പര്യമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഒരേപോലെ പങ്കെടുക്കാനാവാത്ത സാഹചര്യമാണ്. ഈ അവസ്‌ഥയില്‍ ഉച്ചകോടി നീട്ടിവയ്‌ക്കണം’, ഗ്രെറ്റ പറഞ്ഞു. നേരത്തെ വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.

Read Also: സൈനിക പിൻമാറ്റം; ഇന്ത്യ-ചൈന ഉന്നതതല ചർച്ച അവസാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE