പാളയം മാര്‍ക്കറ്റില്‍ രോഗബാധ കൂടുന്നു; ഇന്ന് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

By Staff Reporter, Malabar News
palayam-malabarnews
പാളയം മാർക്കറ്റ്
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ തൊഴിലാളികളുമാണ് ഇവരില്‍ ഭൂരിഭാഗവും. പുറത്തു നിന്നുള്ളവര്‍ വളരെ കുറവാണ്. ഇന്ന് പാളയം മാര്‍ക്കറ്റില്‍ മാത്രം ഇത്രയധികം കോവിഡ് പോസിറ്റീവ് കേസുകള്‍ വന്നതോടെ കോഴിക്കോട്ടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാവാനും സാധ്യതയുണ്ട്. രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റ് അടച്ചേക്കും.

കഴിഞ്ഞ ആഴ്‌ച സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാത്രം 113 പേര്‍ക്ക് രോഗം ബാധിച്ചതോടെ മാര്‍ക്കറ്റ് അടച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ജനങ്ങള്‍ യഥേഷ്‌ടം പുറത്തിറങ്ങുന്ന സ്ഥിതിയാണ് ജില്ലയില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രീതിയിലാണ് കോഴിക്കോട് ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ കണക്ക്. തിങ്കളാഴ്‌ച 545 പേര്‍ക്കും, ഇന്നലെ 394 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE