ഇന്‍സ്റ്റഗ്രാം റീലുകള്‍ക്ക് ഇനി പ്രത്യേകം ടാബ്

By Trainee Reporter, Malabar News
Instagram_Malabar News
Representational image
Ajwa Travels

റീലുകള്‍ക്ക് വേണ്ടി പ്രത്യേകം ടാബ് അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകളാണ് റീലുകളില്‍ ഉള്‍പെടുത്താന്‍ സാധിക്കുക. ഉപയോക്താവിന്റെ താല്പര്യത്തിനനുസരിച്ച്, ശബ്ദങ്ങളും വീഡിയോ ഇഫക്റ്റുകളും നല്‍കി മനോഹരമാക്കുവാനും സാധിക്കുന്ന വിധമാണ് റീലുകള്‍ തയാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഇത്തരമൊരു സംവിധാനം അവതരിപ്പിക്കുന്നത്. ടിക് ടോക്കിന്റെ നിരോധനത്തിനുശേഷം, ഉപയോക്താക്കള്‍ ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍ ഏറ്റെടുക്കുകയായിരുന്നു. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഉപയോക്താവിന്റെ പ്രൊഫൈലില്‍ ആയിരുന്നു നേരത്തെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ റീലുകള്‍ക്ക് മാത്രമായി പ്രത്യേകം ടാബ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

നാവിഗേഷന്‍ ബാറില്‍ എക്‌സ്‌പ്ലോര്‍ ടാബിന് പകരമായാണ് റീലുകള്‍ ലഭ്യമാകുന്നത്. ഇന്‍സ്റ്റഗ്രാം റീലുകള്‍ മാത്രമേ ഇവിടെ കാണുകയുള്ളു. ഓട്ടോ-പ്ലേ രീതിയിലാവും വീഡിയോകള്‍ കാണുക. നേരത്തെ നേവിഗേഷന്‍ ബാറിലുണ്ടായിരുന്ന എക്‌സ്‌പ്ലോര്‍ ടാബ് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഫീഡിന്റെ ഏറ്റവും മുകളില്‍ വലത് വശത്തായാണ് ലഭ്യമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE