ഇൻസ്‌റ്റഗ്രാം ക്യൂആർ കോഡ് കഴുത്തിൽ പച്ചകുത്തി; ഫോളോവേഴ്‌സിന് വേണ്ടി യുവാവിന്റെ അതിബുദ്ധി

By News Desk, Malabar News
Ajwa Travels

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാനും ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനും എന്ത് ത്യാഗവും സഹിക്കാൻ തയാറാണ് ചിലർ. ഇങ്ങനെ ഫോളോവേഴ്‌സിന് വേണ്ടി ഇറങ്ങിത്തിരിച്ച ഒരു യുവാവിന് കിട്ടിയ മുട്ടൻ പണിയാണ് ഇപ്പോൾ ഇൻസ്‌റ്റഗ്രാമിൽ വൈറൽ ആയിരിക്കുന്നത്.

താൻ കണ്ടുമുട്ടുന്നവരെല്ലാം ഇൻസ്‌റ്റഗ്രാമിൽ ഫോളോ ചെയ്യാനായി കഴുത്തിൽ അക്കൗണ്ടിന്റെ ക്യൂ ആർ കോഡ് പച്ച കുത്തിയായിരുന്നു മൗറീഷ്യസ് ഗോമസ് എന്ന യുവാവിന്റെ നടപ്പ്. മൗറീഷ്യസിന്റെ കഴുത്തിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌താൽ ലാ ലിയാൻഡ്ര എന്ന ഇയാളുടെ ഇൻസ്‌റ്റഗ്രാം പേജിലെത്തും. കഴുത്തിൽ പച്ച കുത്തിയ ക്യൂ ആർ കോഡും മൗറീഷ്യസും ഇതിനോടകം തന്നെ ഇൻസ്‌റ്റഗ്രാമിൽ വൈറൽ ആയി കഴിഞ്ഞു.

 

View this post on Instagram

 

A post shared by “La Liendra” (@la_liendraa)

മൗറീഷ്യസിന്റെ ആഗ്രഹം സഫലമാവുകയും ചെയ്‌തു. 5 മില്യൺ ഫോളോവേഴ്‌സാണ് ഇയാളുടെ ലാ ലിയാൻഡ്ര എന്ന പേജിനുള്ളത്. ക്യൂ ആർ കോഡ് പച്ച കുത്തിയ വീഡിയോ സഹിതം മൗറീഷ്യസ് പേജിലൂടെ പങ്കുവെച്ചതോടെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചുയർന്നത്. നിരവധി പേർ മൗറീഷ്യസിനെ അഭിനന്ദിച്ചും ആശംസകളുമായും രംഗത്തെത്തിയിരുന്നു.

എന്നാൽ, ആഴ്‌ചകൾ കഴിഞ്ഞതോടെ മൗറീഷ്യസിന് ഒരു സംശയം. കഴുത്തിലെ ക്യൂആർ കോഡ് കാര്യമായി വർക്ക് ചെയ്യുന്നില്ലേ? ഇക്കാര്യം തന്റെ സുഹൃത്ത് കാർലോസ് റാമോസുമായി മൗറീഷ്യസ് പങ്കുവെച്ചു. അപ്പോഴാണ് കാര്യം പിടികിട്ടിയത്. സംശയം ശരിയായിരുന്നു, ക്യൂആർ കോഡ് പണി മുടക്കി.

ഇതോടെ മൗറീഷ്യസിന് എതിരായി ഫോളോവേഴ്‌സ് എത്തിത്തുടങ്ങി. ക്യൂ ആർ കോഡ് നേരത്തെ വർക്ക് ചെയ്‌തിരുന്നോ അതോ കബളിപ്പിക്കൽ ആയിരുന്നോ എന്ന സംശയം ആയിരുന്നു മൗറീഷ്യസിന്റെ ഫോളോവേഴ്‌സിന്. തൊലിയിൽ ഉണ്ടായ വ്യത്യാസമോ അല്ലെങ്കിൽ നിറം മങ്ങിയതോ ആകാം ക്യൂആർ കോഡ് വർക്ക് ചെയ്യാത്തതെന്നും ചിലർ പറയുന്നു.

എങ്കിലും ഫോളോവേഴ്‌സ് മൗറീഷ്യസിനെ കൈവിട്ടില്ല. ഇയാളുടെ ഓരോ വീഡിയോയും ഏറെ പ്രിയമോടെയാണ് ആളുകൾ ഏറ്റെടുക്കുന്നത്. യൂ ട്യൂബിലും മൗറീഷ്യസിന് അക്കൗണ്ടുണ്ട്. അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനും അഭിനേതാവും കൂടിയാണ് ഇയാൾ.

Also Read: വൈദ്യുതി ലൈനിൽ തൂങ്ങി കുരങ്ങുകളുടെ സർക്കസ്; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE