കുടിവെള്ള വിതരണക്കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായില്ല; കൊണ്ടോട്ടിയിൽ റോഡ് നവീകരണം പ്രതിസന്ധിയിൽ

By Desk Reporter, Malabar News
water-pipe
Representational Image

മലപ്പുറം: കുടിവെള്ള വിതരണത്തിനുള്ള കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ നഗരസഭയുടെ റോഡ് നവീകരണ പദ്ധതി പ്രതിസന്ധിയിലാകുന്നു. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും 50ഓളം റോഡുകളുടെ നവീകരണം മുടങ്ങിക്കിടക്കുകയാണ്.

കിഫ്ബിയിലൂടെ 108 കോടി ചെലവിട്ട് നഗരസഭയിൽ ചീക്കോട് പദ്ധതിയിൽ നിന്നുള്ള കുടിവെള്ള വിതരണത്തിനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ചിലയിടങ്ങളിൽ റോഡുകൾ കീറി കുഴലുകൾ സ്‌ഥാപിച്ചു വരികയാണ്. എന്നാൽ മറ്റു പല റോഡുകളിലും പണി തുടങ്ങിയിട്ടുപോലും ഇല്ല.

ഈ റോഡുകളുടെയടക്കം നവീകരണത്തിനായി നഗരസഭ വാർഷിക പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട്. ചില പദ്ധതികൾക്ക് ടെൻഡർ നൽകിയിട്ടുമുണ്ട്. എന്നാൽ കുടിവെള്ള വിതരണത്തിനുള്ള കുഴൽ സ്‌ഥാപിക്കുന്നത് പൂർത്തിയാകാതെ റോഡ് നവീകരണം നടത്താൻ കഴിയാത്ത സ്‌ഥിതിയാണ്‌. മാർച്ചിനു മുൻപ്‌ റോഡ് നവീകരിച്ചില്ലെങ്കിൽ നഗരസഭയുടെ തുക നഷ്‌ടപ്പെടുകയും ചെയ്യും.

എന്നാൽ, നിലവിലെ വേഗത്തിലാണ് കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതെങ്കിൽ മാർച്ചിന് മുൻപ് പണി പൂർത്തിയാക്കാനുള്ള സാധ്യതയും ഇല്ല. ഈ സാഹചര്യത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥരുടെ യോഗംവിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് നഗരസഭ.

Malabar News:  എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രം; കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE