പലസ്‌തീനിൽ ഇസ്രയേൽ ആക്രമണം രൂക്ഷം; വൻ നാശനഷ്‌ടം; അപലപിച്ച് ലോകരാജ്യങ്ങൾ

By News Desk, Malabar News
israel-palastine clash
Rep. Image
Ajwa Travels

ജെറുസലേം: പലസ്‌തീൻ- ഇസ്രയേൽ സംഘർഷം തുടരുന്നു. മിസൈൽ ആക്രമണത്തിൽ ഇരുപക്ഷത്തും വൻ നാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോർട്. സംഘർഷം രൂക്ഷമാകുന്നതിനിടെ തെക്കൻ മേഖലയിൽ ഇസ്രയേൽ കൂടുതൽ സേനയെ വിന്യസിച്ചു. ഇത് ഹമാസുമായുള്ള ഏറ്റുമുട്ടൽ നീണ്ടുപോയേക്കാമെന്ന സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ ദിവസം ഇസ്രയേലിലെ അഷ്‌കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളിയടക്കം 30 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ 28 പലസ്‌തീനികൾക്കും ജീവൻ നഷ്‌ടപ്പെട്ടു. ഹമാസ് പ്രവർത്തകരുടേതെന്ന് കരുതുന്ന രണ്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഇവിടെ 13 നില കെട്ടിടം നിലംപതിച്ചു.

മേഖലയിൽ 2019ന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷമാണ് നിലനിൽക്കുന്നത്. ആക്രമണങ്ങളെ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ അപലപിച്ചു. യുഎൻ നേതൃത്വത്തിൽ ഈജിപ്‌ത്‌, ഖത്തർ എന്നീ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Also Read: സൗദിയിൽ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ചെറുത്ത് സഖ്യസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE