ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് ജാക്ക് ഡോർസെ രാജിവെച്ചു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സിഇഒ ആകും. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ ആയിരുന്നു പരാഗ്. 2022 വരെ ജാക്ക് കമ്പനി ബോർഡ് അംഗമായി തുടരും.
ട്വിറ്റർ അതിന്റെ സ്‌ഥാപകരുടെ സ്വാധീനത്തിൽ നിന്ന് പുറത്തുകടക്കാൻ സജ്‌ജമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാക്കിന്റെ സ്‌ഥാനമൊഴിയൽ പ്രഖ്യാപനം. 45കാരനായ ഡോർസെ രാജിവെക്കണമെന്ന് നേരത്തെ ട്വിറ്റർ ബോർഡിലെ പ്രധാന നിക്ഷേപകരായ എലിയറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
Also Read: എംപിമാരുടെ സസ്‌പെൻഷൻ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം