സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് വീണ്ടും ജേക്കബ് തോമസ്

By Staff Reporter, Malabar News
jacob thoams-silver-line
Ajwa Travels

കൊച്ചി: സിൽവർ ലൈൻ പദ്ധതി കേരളത്തിന് ​ഗുണകരമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും സിൽവർ ലൈൻ പദ്ധതിയിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങളുള്ളവരുമായി ചർച്ച ചെയ്‌ത് സമവായത്തിലെത്തി മുന്നോട്ട് പോകുന്നതാണ് ജനാധിപത്യ രീതി. കേരളത്തിലെ എല്ലാം കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സിൽവർ ലൈൻ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയാൽ അത് അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മുൻപും പദ്ധതിക്ക് അനുകൂലമായി ഇദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം, ജേക്കബ് തോമസിന്റെ പ്രതികരണത്തോടെ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ബിജെപി കൂടുതൽ പ്രതിരോധത്തിലായി. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന ജേക്കബ് തോമസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് എൻഡിഎ സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.

Read Also: സ്വിസ് ഓപ്പൺ ബാഡ്‌മിന്റൺ; സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE